വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മന്ത്രി വി.എൻ. വാസവൻ. 30 വർഷം പൂർത്തിയാക്കിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊച്ചി എസ്.എൻ.ഡി.പി യൂണിയൻ പള്ളുരുത്തിയിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ചരിത്രം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്. അദ്ദേഹം ചുമതലയേൽക്കുന്ന കാലഘട്ടത്തിൽ കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവൻ. എസ്എൻഡിപി യോഗത്തെ ശക്തിയായി വളർത്തിക്കൊണ്ടുവരുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചത് വെള്ളാപ്പള്ളി നടേശൻ തന്നെയാണ്. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ തൻ്റേതായ നിലപാടുകൾ പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വാസവൻ പ്രശംസിച്ചു.
