ശ്രീ ഭവാനീശ്വര ക്ഷേത്രത്തിൽ കതിർ മണ്ഡപമൊരുങ്ങി

പള്ളൂരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിൽ വിവാഹമംഗള  കർമ്മത്തിനായി കതിർ മണ്ഡപം സ്ഥാപിച്ചു. ക്ഷേത്രത്തിനു മുന്നിലുള്ള നടപ്പന്തലിലാണ് കതിർ മണ്ഡപം ഒരുക്കിയിട്ടുള്ളത്.

നേരത്തെ ചുറ്റമ്പലത്തിന് പുറത്ത്  ക്ഷേത്രനടയിലാണ് വിവാഹ മംഗള കർമ്മങ്ങൾ നടന്നിരുന്നത്. വിവാഹങ്ങൾ നടക്കുന്നതിന്റെ വർദ്ധനവും ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചടങ്ങുകൾ വീക്ഷിക്കുന്നതിനുമായുള്ള സൗകര്യങ്ങൾ മുൻനിർത്തിയാണ് ദേവസ്വം ഭരണസമിതി നടപ്പന്തലിൽ പുതിയ കതിർ മണ്ഡപം നിർമ്മിച്ചത്.

ചിങ്ങം 1 ന്‌ പുതിയ മണ്ഡപത്തിൽ വച്ച് വിവാഹങ്ങൾ നടക്കുകയുണ്ടായി.ക്ഷേത്രം മേൽശാന്തി പി. കെ. മധുവിന്റെ നേതൃത്വത്തിൽ നടന്ന മണ്ഡപ സമർപ്പണ ചടങ്ങിൽ ശ്രീധർമ്മപരിപാലന യോഗം പ്രസിഡന്റ് കെ.വി. സരസൻ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, യോഗം കൗൺസിലർമാരായ പി.ബി. സുജിത്ത്, കെ.എൻ.സുരേഷ്,ബി.അജിത്ത്, നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.