പള്ളുരുത്തി ദേശാഭിമാനി ജംഗ്ഷനിലുള്ള അബ്സല്യൂട്ട് ഹാളിൽ പുതിയ കരാട്ടെ ക്ലാസ് ആരംഭിച്ചു.കരാട്ടെ മാസ്റ്ററായ ഷാജി പെരുമ്പടപ്പിന്റെ നേതൃത്വത്തിലാണ് അബ്സല്യൂട്ട് ജിംനേഷ്യം സെന്ററിന് സമീപമുള്ള ഹാളിൽ ക്ലാസ്സ് ആരംഭിച്ചിട്ടുള്ളത്.
കരാട്ടെ ക്ളാസ്സിന്റെ ഉദ്ഘാടന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ പി. എസ്.ബിജു, കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കെ. ആർ. പ്രേംകുമാർ, ബിഡിജെഎസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി പി. ബി. സുജിത്ത് ഐഎൻടിയുസി മേഖല സെക്രട്ടറി എം. എ. ജോസി തുടങ്ങിയവർ പങ്കെടുത്തു.
