ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി

ഈ വർഷത്തെ നവരാത്രിയോടനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാ ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവം ക്ഷേത്ര  സന്നിധിയിലുള്ള വേദിയിൽ  ശ്രീധർമ്മപരിപാലനയോഗം പ്രസിഡന്റ് ശ്രീ കെ. വി. സരസൻ ഉദ്ഘാടനം ചെയ്തു. 

 ക്ഷേത്രം മേൽശാന്തി പി. കെ. മധു, പ്രശോഭ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ  യോഗം കൗൺസിലർമാരായ പി. ബി. സുജിത്ത്, ബി. അജിത്ത്, സ്കൂൾ അഡ്വൈസർ ബോർഡ് അംഗം സി.പി.കിഷോർ, ബിബിൻ മാസ്റ്റർ എന്നിവർ ചേർന്ന് ദീപ പ്രോജ്വലനം നടത്തി. 

 ദേവസ്വം മാനേജർ കെ. ആർ. മോഹനൻ ദേവസ്വം ഉപദേശക സമിതി അംഗം കെ. ആർ. വിദ്യാനാഥ്,  ജനറൽ കമ്മിറ്റി അംഗങ്ങളായ  രാജീവൻ, അജയകുമാർ, മഹേന്ദ്രൻ  തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് ശ്രീ: ബിബിൻ മാസ്റ്റർ,ലീജ ടീച്ചർ, ഇന്ദു മധു, മാസ്റ്റർ അഭിറാം, രഞ്ജിത്ത് എന്നിവരുടെ സംഗീതാർച്ചനയും ഉണ്ടായിരുന്നു.