ചൊവ്വാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കലക്ടറുമായ ജി. പ്രിയങ്ക അറിയിച്ചു. നാളെ രാവിലെ വോട്ടെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തുകളിലേക്കു പുറപ്പെടും, വൈകുന്നേരത്തോടെ എല്ലാ ബൂത്തുകളും പൂർണ്ണമായി സജ്ജമായിരിക്കും.
ബൂത്തുകളിലെ ഏതെങ്കിലും പോരായ്മകൾ കണ്ടെത്തുന്നതിനും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനുമായി പട്രോളിംഗ് യൂണിറ്റുകൾ പ്രവർത്തിക്കും. സംസ്ഥാന സർക്കാർ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാരെയാണ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഇവരെ സമയബന്ധിതമായി ബൂത്തുകളിലെത്തിക്കുന്നതിനായി യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
