കർക്കിടകത്തിലെ രാമായണമാസാചരണം പള്ളൂരുത്തിശ്രീഭവാനീശ്വരമഹാക്ഷേത്രത്തിൽ ജൂലായ് 17 മുതൽ ആഗസ്റ്റ് 8 വരെ നടക്കും.ഭക്തജനങ്ങൾക്കായി എല്ലാ ദിവസവും രാവിലെ 6 മണിക്ക് ഗണപതി ഹവനവും വൈകിട്ട് 7 മണിക്ക് ഭഗവതിസേവയും നടത്തുവാനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കർക്കിടകം ഒന്ന് വ്യാഴാഴ്‌ച മുതൽ കർക്കിടകം 31 ശനിയാഴ്‌ച വരെ എസ്.ജി.വിജയകുമാറിന്റെ രാമായണ പാരായണം ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ആഗസ്റ്റ് 7 8 9 തീയതികളിൽ മരുന്ന് കഞ്ഞി വിതരണം നടക്കുന്ന ദിവസങ്ങളിൽ ശ്രീ ഭവാനിശ്വര കല്യാണമണ്ഡപത്തിൽ ഡോക്ടർ അനു സി. കൊച്ചുകുഞ്ഞ് ഡോക്ടർ. കെ ആർ കിഷോർ രാജ്,ഡോക്ടർ അരുൺ അംബു എന്നിവരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. ദേവസ്വം മാനേജർ കെ ആർ മോഹനൻ, യോഗം പ്രസിഡന്റ് കെ വി സരസൻ, സ്കൂൾ മാനേജർ എ കെ സന്തോഷ് ക്ഷേത്രം മേൽശാന്തി പി.ആർ മധു എന്നിവരുടെ നേതൃത്വത്തിലാണ് രാമായണമാസാചരണ ചടങ്ങുകൾ നടക്കുന്നത്
