പള്ളുരുത്തി എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളിൽ ദേശാഭിമാനി പത്രത്തിൻ്റെ വിതരണോദ്ഘാടനം സംഘടിപ്പിച്ചു. പി.എം.എസ് സി ബാങ്കാണ്പത്രം സ്പോൺസർ ചെയ്തത്.22 ദേശാഭിമാനി പത്രങ്ങളാണ് സ്പോൺസർഷിപ്പിലൂടെ വിദ്യാലയത്തിന് ലഭിക്കുന്നത്. പത്രത്തിൻ്റെ വിതരണ ഉദ്ഘാടനം കൊച്ചി എം.എൽ.എ ശ്രീ.കെ.ജെ മാക്സി നിർവഹിച്ചു.ചടങ്ങിൽ പ്രധാനാധ്യാപിക കെ .പി പ്രിയ ടീച്ചർ അധ്യക്ഷത വഹിച്ചു.പിഎംഎസ് സി ബാങ്ക് പ്രസിഡൻറ് കെ പി ശെൽവൻ ,കൗൺസിലർ സി ആർ സുധീർ,ദേശാഭിമാനി മുന്‍ സബ് എഡിറ്റർ പി എ പീറ്റർ എന്നിവർ ആശംസകൾ നേർന്നു.പി.എം. എസ്. സി ബാങ്ക് മാനേജർമാരും, ബാങ്ക് ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.എംകെ നിഷ ടീച്ചർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി നിവേദ്കൃഷ്ണ നന്ദിയും പറഞ്ഞു.എസ്.ഡി.പി.വൈഗേൾസ് സ്കൂളിനും എസ്.ഡി.പി വൈ എൽ പി സ്കൂളിനും ദേശാഭിമാനി പത്രം ഇതോടൊപ്പം നൽകുന്നുണ്ട്. അതേപോലെ നിത്യേനയുള്ള ദേശാഭിമാനി പത്ര വിതരണത്തോടൊപ്പം എല്ലാ ബുധനാഴ്ചകളിലും ഇറക്കുന്ന പ്രത്യേക പതിപ്പാണ് അക്ഷരമുറ്റം എന്ന പേരിൽ അറിയപ്പെടുന്നത്. അക്ഷരമുറ്റത്തിൽ വരുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കി എല്ലാവർഷവും അക്ഷരമുറ്റം ക്വിസ് മത്സരവും ദേശാഭിമാനി സംഘടിപ്പിക്കാറുണ്ട്. ഇത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനമുള്ള ഒരു കാര്യമാണ് ഈ അക്ഷരമുറ്റം പദ്ധതിയുടെ അംബാസിഡർ സൂപ്പർസ്റ്റാർ മോഹൻലാൽ ആണെന്നുള്ളതും ഏറെ സവിശേഷതയാകുന്നു.
