മൃതദേഹം താഴെ വീണു,, പള്ളിവികാരിയെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങി ബന്ധുക്കൾ

പള്ളുരുത്തി കച്ചേരിപ്പടിയിലുള്ള സെന്റ് തോമസ്മൂർ ദേവാലയത്തിലാണ് ശവസംസ്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ അസുഖബാധിതയായി മരണപ്പെട്ട 67 വയസ്സുകാരിയുടെ മൃതശരീരം താഴേക്ക് വീണത്.
കഴിഞ്ഞ കുറെ നാളുകളായി പള്ളിയിലെ സെമിത്തേരിയിലെ കുഴിയിൽ ശവപ്പെട്ടി സ്ഥാപിക്കുവാൻ അനുവാദമില്ലാത്തതിനാൽ ഇപ്പോൾ പള്ളിയിൽ നിന്നും കൊണ്ടുവരുന്ന ഒരു സ്റ്റീലിൽ നിർമ്മിച്ച പെട്ടിയിലാണ് വീടുകളിൽ നിന്നും മൃതദേഹം കിടത്തി പള്ളിയിലേക്ക് കൊണ്ടുവന്ന് അത് സെമിത്തേരിയിലുള്ള  ഒരു മേശയുടെ മുകളിലാണ് കൊണ്ടുവന്ന് വയ്ക്കുന്നത്. ആ മേശയാണ് ഇപ്പോൾ ഒടിഞ്ഞ് മൃതദേഹo താഴേക്ക് വീണത്. 
ഇതോടെ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും പള്ളി വികാരിയോടും മറ്റ് അധികൃതരോടും തട്ടിക്കയറുകയായിരുന്നു.
 മൃതശരീരം കിടത്താൻ പാകപ്പെട്ട ഒരു മേശയല്ല ഇതെന്നും വളരെ വിലകുറഞ്ഞതും നേരിയതുമായ പ്ലൈവുഡ് കൊണ്ട് നിർമിച്ച മേശയായതുകൊണ്ടാണ് ഇത് തകർന്നു പോയതെന്നുo  പള്ളി അധികൃതരുടെ അനാസ്ഥയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിനിടയിൽ കയ്യേറ്റ ശ്രമവും അവിടെയുണ്ടായി. അവസാനം മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കളിൽപ്പെട്ട ചിലർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.