സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

കാക്കത്തറ രാഘവൻ വൈദ്യരുടെ പേരിലുള്ള കേരള ആയുർവേദ വൈദ്യശാലയും സിപിഐ നീലംകുളങ്ങര ബ്രാഞ്ച് കമ്മിറ്റിയും ഇന്ത്യൻ ബോട്ടണിക്കൽ റെമഡിസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, ഔഷധ വിതരണവും, ഹെൽത്ത് കാർഡ് വിതരണവും ജൂലൈ 27 ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ വൈകിട്ട് 4 മണി വരെ പാണാവള്ളി തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിന് എതിർവശത്തുള്ള കേരള ആയുർവേദ വൈദ്യശാലയിൽ വച്ച് നടത്തുന്നു. 

മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്ത 1500 പേർക്കാണ് മെഡിക്കൽ ക്യാമ്പിന്റെ പ്രയോജനം ലഭിക്കുക.
അരൂർ നിയോജക മണ്ഡലം എംഎൽഎ ശ്രീമതി: ദെലീമ ജോജോ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ: പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോക്ടർ അരുൺ അംബു,സിപിഐ നീലംകുളങ്ങര ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും.