ശ്രീനാരായണ ഗുരുദേവൻറെ ആദർശങ്ങൾ കർമ്മപഥത്തിൽ കൊണ്ടുവരുവാൻ വർഷങ്ങൾക്കു മുമ്പ് തപസ്വിനിയമ്മയും കൂട്ടരും തുടങ്ങിവച്ച ശ്രീനാരായണ വിദ്യാർത്ഥിനി സദനത്തിന്റെ
അറുപത്തിയേഴാം വാർഷിക പൊതുയോഗം പ്രൊഫസർ: എം. കെ. സാനു മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭരണസമിതിയെ വീണ്ടും തെരഞ്ഞെടുത്തു.
എറണാകുളം നഗരത്തിൽ തന്നെ
വനിതകൾക്കായി പ്രവർത്തിക്കുന്ന
എസ് എൻ വി സദനത്തിന്റെ കീഴിൽ എല്ലാ ആധുനിക സൗകര്യങ്ങളോടുo കൂടിയ മുറികളും, വിദ്യാർത്ഥിനികൾക്കായുള്ള
പ്രധാന ഹോസ്റ്റലും, ജോലിചെയ്യുന്ന സ്ത്രീകൾക്ക്താ മസിക്കുന്നതിന് വേണ്ടിയുള്ള ഹോസ്റ്റലും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അബലാ ശരണം എന്നപേരിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വസ്ത്ര രൂപകല്പനയും നിർമ്മാണവും, അലങ്കാരം, വിപണന രംഗം എന്നിവയുടെ ശാസ്ത്രീയ പഠനവും, പരമ്പരാഗത വസ്ത്ര നിർമ്മാണം, കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ് തുടങ്ങിയവയിലുള്ള പഠനങ്ങളും ഇവിടെ നടന്നു വരുന്നു.
ഈ കഴിഞ്ഞ ദിവസമാണ് രണ്ടു കോടി രൂപയിലധികം വിലമതിക്കുന്ന ഭൂമി സൗജന്യമായി എസ്എൻവി സദനത്തിന് നൽകിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്. കഴിഞ്ഞ 16 വർഷമായി സദനത്തിന്റെ ഭാരവാഹികൾ ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു. എന്നാൽ നിലവിൽ പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന സാനു മാസ്റ്ററുടെ ഇടപെടലുകളാണ് ഇപ്പോൾ സ്ഥാപനത്തിന് പട്ടയം ലഭിക്കുവാൻ സഹായകരമായതെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു. നിലവിൽ പ്രൊഫസർ. എം.കെ.സാനുമാസ്റ്റർ പ്രസിഡണ്ടായും ശ്രീമതി എം. ആർ. ഗീത സെക്രട്ടറിയായും പ്രവർത്തിക്കുന്ന എസ്എൻ വി ട്രസ്റ്റ് ഭാരവാഹികൾ തന്നെ വീണ്ടും അതേ സ്ഥാനത്ത് തുടരട്ടെ എന്ന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
