1999 ൽ ലഡാക്കിലെ വടക്കൻ കാർഗിൽ ജില്ലയിൽ പാകിസ്ഥാൻ സൈന്യത്തിനെ തുരത്തി ഇന്ത്യ നേടിയ വിജയത്തെ അനുസ്മരിച്ച് ഇന്ത്യയിൽ എല്ലാ വർഷവും കാർഗിൽ വിജയ് ദിനമായി ആഘോഷിച്ച് വരുന്നു. ജൂലൈ 26-ാം തീയതി ഇന്ത്യയിലുടനീളം കാർഗിൽ വിജയ് ദിവസ് എന്ന പേരിൽ നടത്തപ്പെടുന്ന ഈ ആഘോഷപരിപാടി മട്ടാഞ്ചേരി ടി.ഡി.ഹൈസ്കൂളിലും സംഘടിപ്പിക്കുകയുണ്ടായി.സ്കൂളിലെ കേഡറ്റുകൾ പങ്കെടുത്ത ഈ പരിപാടിയിൽ മുൻ സൈനികൻ പുരുഷോത്തമ കമ്മത്ത് മുഖ്യ അതിഥിയായെത്തി. ഹെഡ്മാസ്റ്റർ ജയദീപ് ആർ. ഷേണായി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.കാർഗിൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ സൈന്യം കാർഗിലിൽ അന്ന് നടത്തിയ ത്യാഗോജ്ഞലമായ പോരാട്ടങ്ങളെക്കുറിച്ചുള്ള വിശദീകരണവും സ്കൂളിലെ ചരിത്ര അധ്യാപകനായ എൽ. ശ്രീകുമാർ നടത്തുകയുണ്ടായി. ദിനേശ് എം.പൈ, വെങ്കിടേശ് പൈ, അശ്വതി കമ്മത്ത്, അഞ്ജലി, ലേഖ, ബിന്ദു എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത കേഡറ്റുകളടക്കമുള്ളവർ താൽക്കാലികമായി തയ്യാറാക്കിയസ്മാരകത്തിൽ വന്ദനമർപ്പിക്കുകയും ധീര സൈനികരുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു..
