ബിജെപി മേഖല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എൻ. എസ്. സുമേഷിനെഎസ്.എൻ.ഡി.പി. കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ആദരിച്ചു. കുമ്പളങ്ങി സ്വദേശിയായ സുമേഷിന്റെ വസതിയിലെത്തി പൊന്നാടയണിയിച്ച് കൊണ്ടാണ് യൂണിയൻ സെക്രട്ടറി ആദരവ് നൽകിയത്.നേരത്തെ ആർ.എസ്.എസ്. ശാഖ മുഖ്യശിക്ഷക്,ബിജെപി കൊച്ചി നിയോജകമണ്ഡലം പ്രസിഡൻറ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള സുമേഷ് ആദ്യമായിട്ടാണ് എറണാകുളം തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന മേഖലാ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. പശ്ചിമ കൊച്ചിയിൽ നിന്നും ഈ ചുമതലയിൽ വരുന്ന ആദ്യ വ്യക്തി കൂടിയാണ് സുമേഷ്. എസ്.എൻ.ഡി.പി.യുടെ കുമ്പളങ്ങി സെൻട്രൽ ശാഖ പ്രസിഡണ്ട് കൂടിയായ എൻ.എസ്. സുമേഷിനെ ആദരിക്കുന്ന ചടങ്ങിൽ യൂത്ത് മൂവ്മെൻറ് സെക്രട്ടറി അജയഘോഷ്,വൈസ് പ്രസിഡൻറ് സുധീർ പള്ളുരുത്തി, മൂലംങ്കുഴി ശാഖാ സെക്രട്ടറി ശ്രീമോൻ എന്നിവരും സന്നിഹിതരായിരുന്നു.
