എഴുത്തുകാരനും അധ്യാപകനും ചിന്തകനും വാഗ്മിയും ജനപ്രതിനിധിയുമൊക്കെയായി സമൂഹത്തിൽ പല നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രൊഫസർ: എം.കെ. സാനുമാസ്റ്ററുടെ ഓർമ്മകൾ പങ്കിടുന്നു.
സഖാവ് പി. ഗംഗാധരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24-ാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം വക ശ്രീ ഭവാനീശ്വര കല്യാണമണ്ഡപത്തിൽ വച്ചാണ് സ്നേഹ സാനുവിന് സ്നേഹവന്ദനം എന്ന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
സാനു മാസ്റ്ററുടെ വേർപാടിന് മുമ്പ് അദ്ദേഹം പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതു പരിപാടിയും സഖാവ് പി. ഗംഗാധരൻ ഫൗണ്ടേഷൻ പള്ളുരുത്തിയിൽ സംഘടിപ്പിച്ച പി.കെ. അയ്യപ്പൻ മാസ്റ്റർ പുരസ്കാര വിതരണ ചടങ്ങിലായിരുന്നു.പള്ളുരുത്തിയിൽ നിരവധി ശിഷ്യഗണങ്ങളും നിരവധി ആരാധകരുമാണ് സാനു മാസ്റ്റർക്കുള്ളത്.
സാനുമാഷിന്റ സ്മരണകൾ പങ്കിടുന്ന ചടങ്ങിൽ മുൻ ഗവർണർ അഡ്വക്കേറ്റ്: പി. എസ്. ശ്രീധരൻ പിള്ള, പ്രൊഫസർ തോമസ് മാത്യു , സ്വാമി ധർമ്മ ചൈതന്യ, ബിഷപ്പ് ഡോ:ജോസഫ്കരിയിൽ,എസ്.ഡി.പി.വൈ.പ്രസിഡന്റ് കെ. വി. സരസൻ തുടങ്ങിയവർ പങ്കെടുക്കും.
