കർക്കടകമാസം ഒന്നാം തീയതി മുതൽ എല്ലാ ദിവസവും വിവിധ ഭവനങ്ങളിലും സമുദായ സംഘടന കേന്ദ്രങ്ങളിലുമാണ് ഹിന്ദു ഐക്യവേദി പള്ളുരുത്തി യൂണിറ്റിന്റെയും മഹിളാവേദിയുടെയും ആഭിമുഖ്യത്തിൽ രാമായണ പാരായണം നടത്തിക്കൊണ്ടിരിക്കുന്നത്.
കർക്കിടക മാസം കഴിയുന്നത് വരെയാണ് രാമായണ പാരായണം നടക്കുന്നത്.
വൈകിട്ട് 6.30 മുതൽ പാരായണവും അതിനുശേഷം ഭക്തിനിർഭരമായ ഭജനാവലിയും പ്രസാദ വിതരണവുമാണ് ഭവനങ്ങളിൽ നടക്കുക.
ഹിന്ദു ഐക്യവേദി നേതാക്കളായ
പി.പി. മനോജ്, ടി. പി. പത്മനാഭൻ, രാഗിണി തുളസീദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണമാസാചരണം നടക്കുന്നത്.
