ബി ജെ പി ഇടക്കൊച്ചി സൗത്ത് (ഡിവിഷൻ59) സമ്മേളനം

 ബി ജെ പി ഇടക്കൊച്ചി സൗത്ത് (ഡിവിഷൻ59) സമ്മേളനം  ഇടക്കൊച്ചി ജ്ഞാനോദയം ക്ഷേത്രത്തിന് സമീപത്ത് വച്ച് നടന്നു. ഡിവിഷൻ കൺവീനർ TD പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് Adv: രൂപേഷ് ഉത്ഘാനം നിർവ്വഹിച്ച് സംസാരിച്ചു. ഏരിയപ്രസിഡൻ്റ് എ വി അനിൽകുമാർ സ്വാഗതപ്രസംഗം നടത്തി. ഇടക്കൊച്ചിഏരിയ പ്രഭാരി സജീവൻ ചാലാവീട് മണ്ഡലം വൈസ് പ്രസിഡൻ്റ് ധനീഷ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി ഏരിയ ജനറൽ സെക്രട്ടറി എൻ ജി സജലാൽ കൃതജ്ഞത രേഖപ്പെടുത്തി.