കൊച്ചി നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളുടെ ശുചീകരണം നടത്തുന്നതിന് സാഹചര്യമൊരുക്കുമ്പോഴും നിലവിലെ സംവിധാനത്തിന് ചില ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ബ്രേക്ക് ത്രൂ പദ്ധതി,വാഹിനി പദ്ധതി തുടങ്ങിയവയിൽ വന്നിട്ടുള്ള വൻ തുകകൾ ദുരന്തനിവാരണ ചട്ടമനുസരിച്ച് വിനിയോഗിക്കേണ്ട സാഹചര്യമുള്ളപ്പോൾ അത് വിനിയോഗിക്കാതെ വെള്ളക്കെട്ടിന് വഴിയൊരുക്കി കൊടുക്കുന്ന ഒരു സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്.കാരണക്കോടം തോടും, അടിമുറി തോടും നീരൊഴുക്ക് നിലയ്ക്കുകയും ഇതുമൂലം സ്റ്റേഡിയം ലിങ്ക് റോഡും പ്രദേശവും വെള്ളക്കെട്ടിൽ ആവുകയും ചെയ്യുന്ന വിവരം പലതവണ ഉദ്യോഗസ്ഥ മേഖലയെ അറിയിച്ചിട്ടും ഒരുതരത്തിലും നടപടി സ്വീകരിച്ചിട്ടില്ല. ജനപ്രതിനിധികളുടെ വാക്കിനു പോലും വിലകൽപ്പിക്കാത്ത ഒരു സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്. ഇതുമൂലം പൊതുജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യം മറന്നുകൊണ്ടാണ് ഇക്കൂട്ടർ വെല്ലുവിളി നടത്തുന്നത്.പേരണ്ടൂർ കനാൽ ശുചീകരണം ഒരു പരിധിവരെ വിജയകരമായിരുന്നു. ജില്ലയിൽ യെല്ലോ അലർട്ടും ഓറഞ്ച് അലർട്ടും റെഡ് അലർട്ടും മൊക്കെ മാറിമാറി പ്രഖ്യാപിക്കുമ്പോഴും ഉദ്യോഗസ്ഥ മേഖലയിൽ നിന്ന് DDMA act അനുസരിച്ച് തുക വിനിയോഗിക്കാതെ വെള്ളക്കെട്ട് ഉണ്ടാക്കി ദുരിത പൂർണ്ണമായിട്ടുള്ള ജീവിതത്തിന് വഴി ഒരുക്കി കൊടുക്കുന്ന സാഹചര്യമാണ് നിലവിൽ കാണാൻ കഴിയുന്നത്.
ചെറിയ ചെറിയ കാര്യങ്ങൾ ഊതി വീർപ്പിച്ച് അതിൽ സുഖം കാണുന്ന ഒരു മേഖലയാണ്എന്ന്പോലുംസംശയിക്കേണ്ടിയിരിക്കുന്നു.ദുരന്തമുഖങ്ങൾ മുൻകൂട്ടി കണ്ടു വിവരമറിയിച്ചാൽ നിവാരണം നടത്തേണ്ട ഡിപ്പാർട്ട്മെൻറ് അത് കണ്ടില്ല എന്ന് നടിക്കുന്ന സ്ഥിതി വിശേഷമാണ് ഈ തോടുകളുടെ കാര്യത്തിൽ കാണാൻ കഴിയുന്നത്.ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് കരുതലുകൾ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പേരണ്ടൂർ കനാലിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട് ചില ഭാഗങ്ങളിൽ നടന്ന പ്രവർത്തികൾ നിരാശാജനകമാണെങ്കിലും ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രവർത്തനശൈലിയെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.കഴിഞ്ഞ കാലഘട്ടങ്ങളിലെല്ലാം ഒരു ചെറു മഴപെയ്താൽ വെള്ളം കയറി ദീർഘദൂര യാത്രയ്ക്കെത്തുന്ന യാത്രക്കാർക്ക് ദുരിത പൂർണ്ണമായിട്ടുള്ള അവസ്ഥ സൃഷ്ടിച്ചുകൊണ്ടിരുന്ന KSRTC സ്റ്റാൻ്റിൽ ഇത്തവണ വെള്ളം കയറിയില്ല എന്നുള്ളതാണ് ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ വിവേകാനന്ദ തോട് ശുചീകരണ പ്രവർത്തിയിലൂടെ കാണാനിടയായത്.അതുകൊണ്ടാണ് ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിനെ ചങ്ങാടം പോക്ക് -കാരണക്കോടം തോടും,അടിമുറി തോടും ഇടപ്പള്ളി തോടും എല്ലാം ചുമതല നൽകി നല്ല രീതിയിൽ ശുചീകരണം നടത്തിയ കരാറുകാരെ വച്ച് ശുചികരണ പ്രവർത്തികൾ ഏൾപ്പിക്കണമെന്ന ആവശ്യം പൊതുവേ വന്നു തുടങ്ങിയിട്ടുള്ളത്.
യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തി ചെയ്യേണ്ട തോടുകളുടെ ലിസ്റ്റ് ബഹുമാനപ്പെട്ട തൃക്കാക്കര MLA ജില്ലകളക്ടർക്ക് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കളക്ടർ മാറി പോകാനിരിക്കുന്ന ഈ അവസരത്തിൽ ദുരന്തനിവാരണ ഫണ്ട് വിനിയോഗം ധൃതഗതിയിലാക്കുകയും വേണമെന്നാണ് ആവശ്യം.
കൊച്ചി നഗരത്തിൽ ജനങ്ങൾ വെള്ളക്കെട്ട് എന്നു പറയുന്ന ഈ മഹാ ദുരിതം പേറാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. അതിനൊരു പരിഹാരമാണ് ജനങ്ങൾ യാചിക്കുന്നത്. ടെൻഡറെന്നും കൊട്ടേഷൻ എന്നും പറഞ്ഞ് സമയം കളയാതെ യുദ്ധകാലാടിസ്ഥാനത്തിൽ DDMA act പ്രകാരം ശുചീകരണ പദ്ധതി നടപ്പാക്കി പൊതുജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ ശ്രമിക്കണമെന്ന് പൊതു പ്രവർത്തകനായ ടി. ബാലചന്ദ്രൻ ആവശ്യപ്പെട്ടു.
