മത്സ്യ ലഭ്യതക്കുറവുമൂലവും ഭാരിച്ച ഇന്ധനച്ചിലവും കാരണം മത്സ്യ ബന്ധന മേഖല ഒന്നാകെ കേരളത്തിൽ പ്രതിസന്ധിയിലാണ് രാജ്യത്തെ വിവിധ സംസ്ഥാന സർക്കാരുകൾ ആശ്വാസം എന്ന നിലയിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന ഇന്ധന നികുതി ഇളവ് കേരളത്തിൽ നടപ്പാക്കാൻ തയ്യാറാകണമെന്ന് ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന പ്രസിഡൻ്റ് പി.പീതാംബരൻ ആവശ്യപ്പെട്ടുഭാരതീയ മത്സ്യ പ്രവർത്തകസംഘം എറണാകുളം ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി പീതാംബരൻ. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി ഉപജീവന നടത്തുന്ന കടൽത്തീര മത്സ്യത്തൊഴിലാളികളെപ്പോലെ തന്നെ കായലോര മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയ അഭിമുഖികരിക്കുന്നു.പല കായലുകളും രാസമാലിന്യങ്ങളെക്കൊണ്ടും പ്ലാസ്റ്റിക്ക് കൊണ്ടും നിറഞ്ഞിരിക്കുന്നു.വിവിധ കമ്പനികൾ ഒഴുക്കിവിടുന്ന രാസമാലിന്യം പരിസ്ഥിതിയ്ക്കും മത്സ്യത്തിൻ്റെ പ്രജനന, ആവാസ വ്യവസ്ഥിതിയേയും തന്നെ ബാധിച്ചിരിയ്ക്കുന്നതായ സാഹചര്യത്തിൽ വിഷയം ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭ സമരങ്ങൾക്ക് ഭാരതീയ മത്സ്യ പ്രവർത്തക സംഘം നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡൻ്റ് പി പീതാംബരൻ പറഞ്ഞു.
വേമ്പനാട്ടുകായലിൽ അടിയന്തിരമായി 4 മീറ്റർ ആഴം ഉണ്ടാക്കി വെള്ളപ്പൊക്കത്തിൽ നിന്നും തീരവാസികളെ രക്ഷിക്കണമെന്നുമുള്ള കുസാറ്റിന്റെ റിപ്പോർട്ടിന്മേൽ വർഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ വീടുകളിൽ വെള്ളം കയറി കിടന്നുറങ്ങുവാനോ ഭക്ഷണം പാകം ചെയ്യുവാനോ കഴിയാത്ത സാഹചര്യങ്ങൾ ആണുള്ളത്. ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും നടപടിയെടുക്കാത്ത സർക്കാർ നിലപാടിനെതി തിരെ പ്രത്യക്ഷ സമരം നടത്തുവാനും ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡൻ്റ് കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ ജോഷി മൂത്തകുന്നം, ജന സെക്രട്ടറി വിദ്യാസാഗർ, പരിസ്ഥിതി കൂട്ടായ്മ പ്രസിഡൻറ് പി ആർ അജാമളൻ എം വി സുനീഷ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
