കടേഭാഗത്ത് കുടുംബ സംഗമം


SNDP യോഗം 2488 നമ്പർ കടേഭാഗം ശാഖയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. ശാഖ പ്രസിഡൻ്റ് ശ്രീ. KN ശാന്താറാമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കൊച്ചി യൂണിയൻ പ്രസിഡൻ്റ് ശ്രീ.A.K സന്തോഷ് ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ശ്രീ ഷൈൻ കൂട്ടുങ്കൽ മുഖ്യപ്രഭാഷണം നടത്തി. പുരസ്ക്കാര വിതരണം ഡിവിഷൻ കൗൺസിലറും വിദ്യാഭ്യാസ കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ. VA ശ്രീജിത്ത് നിർവ്വഹിച്ചു. SNDPയൂണിയൻ വൈസ് പ്രസിഡന്റ് C.P. കിഷോർ, യോഗം ഡയറക്ടർ ബോർഡ്‌ അംഗം ശ്രീ. C. K.  ടെൽഫി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
സെക്രട്ടറി ഉമേഷ് ഉല്ലാസ് സ്വാഗതവും പി.ആർ. ഷിബു നന്ദിയും പറഞ്ഞു.യോഗത്തിന് ശേഷം  വനിത സംഘത്തിൻ്റെയും യൂത്ത് മൂവ്മെൻ്റിയും നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ കുടുംബസംഗമത്തിന് കൂടുതൽ ഹൃദ്യമേകി.