ഓണപുലരിയിൽ ഒരു പ്രണയ സംഗീത സാന്ദ്രമായ ആൽബം

പള്ളുരുത്തിയിൽ നിന്നും ഓണപുലരി എന്ന പേരിൽ ഒരു പ്രണയ സംഗീത സാന്ദ്രമായ ആൽബം ഇറങ്ങിയിരിക്കുന്നു.

 ഗായകനായ ശ്രീ റോജൻ മാത്യുവിന്റെ നേതൃത്വത്തിൽ തികച്ചും പാലക്കാടൻ മണ്ണിൻറെ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ആ ഒരു പശ്ചാത്തലത്തിലാണ് ഈ സംഗീത ആൽബം ഒരുക്കിയിട്ടുള്ളത്.

ഓണത്തിൻറെ വരവറിയിക്കുന്ന അത്തം തിരുനാളിലാണ് പള്ളുരുത്തി കച്ചേരിപ്പടി ദേശാഭിമാനി ജംഗ്ഷനിലുള്ള അബ്സല്യൂട്ട് ഹാളിൽ ക്ഷണിക്കപ്പെട്ടെത്തിയ അതിഥികൾക്ക് മുന്നിൽ പ്രശസ്ത കോമഡി-സിനിമാ താരമായ ശ്രീ സാജൻ പള്ളുരുത്തി ഓണ പുലരിയിൽ എന്ന സംഗീത ആൽബത്തിന്റെ സ്വിച്ചോൺ കർമം നിർവഹിച്ചത്.

സാജൻ പള്ളുരുത്തിയുടെ ചെണ്ട എന്ന ഒഫീഷ്യൽ ചാനലിൽ ഈ ആൽബം അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.സിനിമാ പിന്നണി ഗായകനായ പ്രദീപ് പള്ളുരുത്തി, ഫിലിം ആക്ടർ അജയഘോഷ്, എഴുത്തുകാരിയും റോജൻ മാത്യുവിന്റെ അധ്യാപികയും ആയിരുന്ന ശ്രീമതി രാജo ടീച്ചർ, പൊതുപ്രവർത്തകൻ പി.ബി. സുജിത്ത് തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ആഷ്വിൻ & ആദി എന്ന ബാനറിൽ നിർമ്മിച്ച ആൽബത്തിൽ ശ്രീ തൊമ്മച്ചൻ സേവ്യർ മാസ്റ്ററുടെ വരികൾക്ക് റോജൻ മാത്യു തന്നെയാണ് ഈണം നൽകി അത് ചിട്ടപ്പെടുത്തി ആലപിച്ചിട്ടുള്ളത്. 

ശ്രീ ബെന്നി ജോസഫ്, രാജു പള്ളുരുത്തി എന്നിവരുടെ ഓർക്കസ്ട്രേഷനും മിക്സിങ്ങും  കൂടിച്ചേർന്നപ്പോൾ വീഡിയോ ആൽബംവളരെമനോഹരമാകുകയായിരുന്നു.ശ്രീ രതീഷ് ടോമിൻറെ കോർഡിനേഷനിൽ പൂർത്തിയായ ഓണപുലരിയുടെ സംവിധാനം നിർവഹിച്ചിട്ടുള്ളത് നവാഗതനായ സംവിധായകൻ ശ്രീ.സുധീർസാലിയാണ്.

വീഡിയോ കാണുക

https://youtu.be/OM9P55g2s2I?si=p_DQrabLQvTEX7Pm