സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിന ക്യാമ്പ് ആരംഭിച്ചു.

കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ [ SPC ] മൂന്ന് ദിവസത്തെ ഓണ ക്യാമ്പ് ആരംഭിച്ചു.

പള്ളുരുത്തി എസ്.ഡി.പി.വൈ. ഗേൾസ് സ്കൂളിലെയും തോപ്പുംപടി ഔവർ ലേഡീസ് സ്കൂളിലെയും SPC കേഡറ്റുകളെ സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ടാണ് പള്ളുരുത്തി കസ്ബ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഓണ സംഗമം ഒരുക്കിയിട്ടുള്ളത്.

 പള്ളുരുത്തി ശ്രീ ഭവാനിശ്വര ദേവസ്വം കല്യാണ മണ്ഡപത്തിൽ വച്ച് P. T. A. പ്രസിഡന്റ് ശ്രീ. പി ബി സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  എറണാകുളം സബ് കളക്ടറായ മിസ്സ്: പാർവതി ഗോപകുമാറാണ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം നടത്തിയത്.

പള്ളുരുത്തി കസ്ബ പോലീസ് സ്റ്റേഷൻS. H. O. ശ്രീ.എ. കെ.സുധീർ, കോർപ്പറേഷൻ കൗൺസിലർ സി. ആർ.സുധീർ, S. D. P. Y. G. V. H. S. S ഹെഡ്മിസ്ട്രഴ്സ് കെ.കെ. സീമ,  തോപ്പുംപടി O. L. C. G. H. S. S. അധ്യാപിക ലാലി ജോൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ശ്രീമതി വി. വിനീത ടീച്ചർ സ്വാഗതവും ശ്രീമതി

 കെ. വി.ഷിനി ടീച്ചർ നന്ദിയും പറഞ്ഞു. ഇൻസ്പെക്ടർ ശ്രീ. ബിജു, C. P. O. വിജയകുമാരി ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 

മൂന്നു ദിവസമായി നടക്കുന്ന എസ് പി സി കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന്റെ സമാപന സമ്മേളനം  തോപ്പുംപടി ഔവർ ലേഡീസ് സ്കൂളിൽ വച്ചാണ് നടക്കുന്നത്.