പള്ളുരുത്തിയിൽ കൈകൊട്ടിക്കളി മത്സരം

ഒരുപറ്റം കലാസ്വാദകരുടെ കൂടിച്ചേരലായ ആവണി അവിടം കൂട്ടായ്മയുടെ ആഭിമുഖ്യ ത്തിലാണ് ഓണത്തിന് ആവണി അവിട്ടം നാളിൽ പള്ളുരുത്തി വെളിയിൽ കൈകൊട്ടിക്കളി മത്സരം നടത്തുന്നത്.

പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഗുരുദേവ മണ്ഡപത്തിനു മുന്നിലുള്ള മൈതാനത്ത് വച്ച്കേരളത്തിലെ അറിയപ്പെടുന്ന ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന കൈകൊട്ടിക്കളി മത്സരം രാവിലെ 10 മണി മു'തൽ വൈകിട്ട് 7 മണി വരെയാണ്.  

മത്സരത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 20001 രൂപയും  ട്രോഫിയും, രണ്ടാം സമ്മാനത്തി നർഹരായവർക്ക് 10,001രൂപയും ട്രോഫിയും, മൂന്നാം സ്ഥാനത്തേക്ക് എത്തുന്നവർക്ക് 5001 രൂപയും ട്രോഫിയുമാണ് നൽകുന്നത്.