ഭാരതീയ വ്യാപാരി വ്യവസായി സംഘം കൊച്ചി താലൂക്ക് സമിതിയുടെ കീഴിൽ കുടുംബമിത്ര പദ്ധതിയിൽ അംഗങ്ങളായ വർക്കുള്ള അംഗത്വ കാർഡ് വിതരണം നടത്തി. പള്ളുരുത്തി സജിമോൻ ട്രാൻസ്പോർട്ട് ബിൽഡിങ്ങിൽ നടന്ന കാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ: കെ. കെ. മുരളി നിർവഹിച്ചു.
സംഘടനയിൽ അംഗങ്ങളായവർക്ക് അപ്രതീക്ഷമായി ജീവഹാനിയോ മറ്റു ശാരീരിക വിഷമതകളോ സംഭവിച്ചാൽ ആശ്രിതർക്ക് ലഭിക്കുന്ന സാമ്പത്തിക പരിരക്ഷയായ കുടുംബമിത്ര പദ്ധതി ഒറ്റത്തവണ തുകയടച്ച് ആജീവനാന്തം ലഭിക്കുന്ന സാമ്പത്തിക പരിരക്ഷയാണ്.
താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാർ വി. അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി. ബി. സുജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ഷിബു സരോവരം നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയും താലൂക്ക് പ്രഭാരിയുമായ ശ്രീ ബെന്നി ഫ്രാൻസിസ്, രക്ഷാധികാരി കെ. ടി.സജീവൻ വി. പി. ഷാജി, ജി.രമേഷ്, കെ. എച്ച്. മാജി, സി, ജെ, ഗോഡ്വിൻ തുടങ്ങിയവർ സംസാരിച്ചു.
