ശബരിമലയിലെ സ്വർണ്ണ പാളി മോഷണം ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ ജ്വാല

ശബരിമല സന്നിധിയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്ക് എന്ന വ്യാജേനെ   ചെന്നൈയിലേക്ക് കടത്തുകയും ഇപ്പോൾ അതിൽ നാല് കിലോയിലധികം  സ്വർണം കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ ഭഗവാന്റെ സ്വത്തു വകകൾ കാത്തു സംരക്ഷിക്കേണ്ട ദേവസ്വം ബോർഡ്  നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകളുടെ ഒത്താശയോടെ  സ്വത്ത് വകകൾ കൊള്ളയടിക്കുമ്പോൾ കയ്യുംകെട്ടി നോക്കിയിരിക്കാൻ ഹൈന്ദവ ജനതയ്ക്കാവില്ല എന്ന മുദ്രാവാക്യം മുഴക്കി   ഹിന്ദു ഐക്യവേദി കൊച്ചി താലൂക്കിന്റെ നേതൃത്വത്തിൽ  പള്ളുരുത്തിയിൽ  പ്രതിഷേധ പ്രകടനം നടത്തി. 

പള്ളുരുത്തി കുമ്പളങ്ങി വഴി പ്രതീക്ഷ തീയേറ്ററിന് മുൻവശം നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം പള്ളുരുത്തി പോലീസ് സ്റ്റേഷന് മുൻവശം സമാപിച്ചു.തുടർന്ന് പ്രവർത്തകർ  ദേവസ്വം മന്ത്രി ടി എൻ വാസവന്റെയും , തിരുവിതാംകൂർ  ദേവസ്വം പ്രസിഡണ്ട് പ്രശാന്തിന്റെയും കോലങ്ങൾ കത്തിക്കുകയുണ്ടായി.

പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് അധ്യക്ഷൻ ടിപി പത്മനാഭൻ , ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ: പി.ബി. സുജിത്ത് എന്നിവർ സംസാരിച്ചു. 

ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് ജനറൽ സെക്രട്ടറി പി. പി. മനോജ് , ബിജെപി പള്ളുരുത്തി മണ്ഡലം സെക്രട്ടറി  രഞ്ജിത്, ബിജെപി മണ്ഡലം സെക്രട്ടറി വിജിത, ബിഎംഎസ് കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സരോവരം, ബിഎംഎസ് കൊച്ചി മേഖല സെക്രട്ടറി എം.എസ്.സലി, ബിജെപി പള്ളുരുത്തി ഏരിയ പ്രസിഡന്റ്  മംഗളൻ, രാഷ്ട്രീയ സ്വയംസേവക സംഘം പള്ളുരുത്തി നഗർ സമ്പർക്ക്  പ്രമുഖ് സതീഷ്, കർഷകമോർച്ച ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. ദിലീഷ്, പള്ളുരുത്തി ശ്രീ വെങ്കിടാ ചലപതി ദേവസ്വം പ്രസിഡന്റ് സി എൻ  കണ്ണൻ, SVD ദേവസ്വം കമ്മറ്റി അംഗം എം എച്ച് ഹരീഷ്, SNDP യൂണിയൻ കൊച്ചി താലൂക്ക് കമ്മറ്റി അംഗം സി എസ് സന്തോഷ്, വൈശ്യസമാജം സെക്രട്ടറി കൃഷ്ണകുമാർ, എംഎസ് രാജേഷ്,  ഭഗവൽ സിംഗ്, അജയനായ്ക്, രാജേഷ് മോഹൻ,  വിശ്വനാഥൻ,  രാഗിണി തുളസിദാസ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.