കൊച്ചി നഗരം രണ്ട് പ്രധാന ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു

കൊച്ചി നഗരം രണ്ട് പ്രധാന ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. ഡിസംബർ 12 മുതൽ നടക്കുന്ന കൊച്ചി - മുസിരിസ് ബിനാലെയും പുതുവത്സര ദിനത്തിൽ അവസാനിക്കുന്ന കൊച്ചിൻ കാർണിവലുമാണ് കൊച്ചി നഗരത്തെ വീണ്ടും ആവേശത്തിലാക്കുന്നത്.

ബിനാലെ സുഗമമായി നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും വിപുലമായ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ട്രാഫിക് നിയന്ത്രിക്കാനും സുരക്ഷ വർധിപ്പിക്കാനും പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾക്ക് ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പോലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്.

കൊച്ചിൻ കാർണിവലിനായി ഇത്തവണ ആഘോഷങ്ങൾ വർദ്ധിപ്പിക്കാൻ സംഘാടകർ പദ്ധതിയിടുന്നുണ്ട് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു ടൂറിസം, കെഎസ്ആർടിസി, കൊച്ചി കോർപറേഷൻ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, വാട്ടർ മെട്രോ തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും  സംഘാടകർ അറിയിച്ചു.