കഴിഞ്ഞ 30 വർഷക്കാലമായി എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്ന വെള്ളാപ്പള്ളി നടേശന് കൊച്ചി എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ ആദരവ് നൽകുന്നു.ജൂലായ് 20 ഞായറാഴ്ച രാവിലെ 10 മണിക്ക് പള്ളുരുത്തി ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വീകരണ സമ്മേളനം സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് അറക്കത്തറ സന്തോഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എംപി, കൊച്ചി മേയർ അഡ്വക്കേറ്റ് എംപി.അനിൽകുമാർ, കെ. ബാബു എംഎൽഎ, കെ.ജെ.മാക്സി എംഎൽഎ, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എ ശ്രീജിത്ത്, പ്രീതി നടേശൻ, SDPY പ്രസിഡന്റ് കെ വി സരസൻ, ദേവസ്വം മാനേജർ കെ ആർ മോഹനൻ,തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ യോഗത്തിൽ സംബന്ധിക്കും.
കൊച്ചി യൂണിയന് കീഴിലുള്ള 23 ശാഖകളിൽ നിന്നുള്ള സ്വീകരണത്തിനു ശേഷം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറിക്ക് നൽകുന്ന ആദരവ് സമ്മേളനം കൊച്ചി യൂണിയനിലെ എസ്എൻഡിപി യോഗത്തിന്റെ ശക്തി തെളിയിക്കുന്ന തരത്തിലുള്ള ഒരു പരിപാടിയായി മാറുമെന്നും ഈ പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഉച്ചഭക്ഷണം കൂടി തയ്യാറാക്കിയിട്ടുണ്ടന്നും ഭാരവാഹികൾ അറിയിച്ചു.
കൊച്ചി പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗം സി. കെ.
ടെൽഫി,യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ,മുൻ യൂണിയൻ സെക്രട്ടറി പി. കെ. ബാബു, SDPY കൗൺസിലർ പി. ബി. സുജിത്ത്, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അർജുൻ അരമുറി തുടങ്ങിയവർ പങ്കെടുത്തു
