തൃക്കാക്കര മഹാക്ഷേത്രം തിരുവോണ മഹോത്സവം 27 - ന് കൊടിയേറും

തൃക്കാക്കര മഹാ ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം 27-ന് രാത്രി 8 -ന്  ക്ഷേത്രം തന്ത്രി പുലിയന്നൂർ മന അനുജൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ഉത്സവാഘോഷം 26-ന് വൈകീട്ട് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.തൃക്കാക്കര തിരുവോണ സദ്യ സെപ്റ്റംബർ 5 - ന് രാവിലെ 10-30 ന് തുടങ്ങും.ഉത്സവദിവസങ്ങളിൽ ക്ഷേത്ര വളപ്പിലെ വേദികളിൽ കലാപരിപാടികൾ നടക്കും.