ശ്രീനാരായണ ധർമവേദിക്ക് പുതിയ ഭാരവാഹികൾ

പള്ളുരുത്തി ശ്രീ നാരായണ ധർമ വേദിയുടെ പുതിയ ഭാരവാഹികളായി ടി.പി. സുമൻ (പ്രസിഡന്റ്), ബി.പവിത്രൻ(വൈസ് പ്രസിഡന്റ്), ടി.കെ. ദിനേശൻ (സെക്രട്ടറി), സി.പവിത്രൻ (ജോയിന്റ് സെക്രട്ടറി), കെ.വി. സുധാകരൻ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

ശ്രീ ഭവാനിശ്വര കല്യാണ മണ്ഡപത്തിൽ വച്ച് നടന്ന 27-ാ മത് വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിൽ കെ.ജി.സരസകുമാർ അധ്യക്ഷനായിരുന്നു.