സംസ്ഥാന സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായും ജനദ്രോഹ നടപടികൾക്കെതിരായും ഭാരതീയ മസ്ദൂർ സംഘം കൊച്ചി ഉപ മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.
ബിഎംഎസ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ കെ. ആർ. രവീന്ദ്രൻ ജാഥാക്യാപ്റ്റനായും മേഖലാ വൈസ് പ്രസിഡൻറ് ശ്രീ സനൽ എസ്. വൈസ് ക്യാപ്റ്റനായും രാവിലെ ഇടക്കൊച്ചിയിൽ നിന്നും ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം ബിഎംഎസ് എറണാകുളം ജില്ലാ ട്രഷറർ ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു.
വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ രമേഷ്,ഷിബു സരോവരം, സലി എൻഎസ്, പി.ബി. സുജിത്, രതീഷ്,ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് തോപ്പുംപടി ബിഒടി ജംങ്ങ്ഷനിൽ നടന്ന സമാപന സമ്മേളനം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡൻറ് സജികുമാർ ഉദ്ഘാടനം നിർവഹിച്ചു
