പള്ളൂരുത്തി SDPY GVHS സ്കൂൾ കലോത്സവം

പള്ളൂരുത്തി എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ  കലോൽസവം നടന്നു.

സ്ക്കൂൾ ഹാളിൽ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടനചടങ്ങ് പി.ടി.എ. പ്രസിഡന്റ്ശ്രീ: പി.ബി. സുജിത്ത് നിർവ്വഹിച്ചു. പ്രഥാനധ്യാപിക ശ്രീമതി.കെ.കെ. സീമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി വി. വീനീത ടീച്ചർ, ബിനു ടീച്ചർ, നീതുടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ലളിതഗാനം, നാടൻപാട്ട്, പദ്യോച്ചാരണം, ചിത്രകല, നാടകം, ഒപ്പന, തിരുവാതിരകളി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടന്നത്. വിജയികളായവർ മട്ടാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കും.